കല്‍പ്പറ്റ: വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ വേണ്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലും റോഡ് സുരക്ഷാദിനം ആചരിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്കൂള്‍ അസംബ്ലികളില്‍ റോഡ് സുരക്ഷാ സന്ദേശവും പ്രതജ്ഞയും ചൊല്ലി, പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും സത്യപ്രതിജ്ഞയും സി.കെ. ശശീന്ദ്രന് എം.എല്‍.എ കല്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസില്‍ നിര്‍വഹിച്ചു. റോഡപകടങ്ങള്‍ കുറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ആര്.ടി.ഒ മുരളീകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ െഹഡ്മാസ്റ്റര്‍ എം.ബി. വിനയരാജന്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ ബിജുമോന് ആമുഖ പ്രഭാഷണവും നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ഐ.ജെ ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: