കൊച്ചി: മഹാരാഷ്ട്രയിലെ ഗ്രാമീണ വികസന വകുപ്പ് മന്ത്രി ദീപക് കെസാര്‍ക്കര്‍ നാളികേര വികസന ബോര്‍ഡ് സന്ദര്‍ശിച്ച് ബോര്‍ഡിന്റെയും കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റിലേയും ഉദ്ദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മഹാരാഷ്ട്രയിലെ തീരദേശ മേഖലകളില്‍ നാളികേര കൃഷിയില്‍ ബോര്‍ഡ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും, ഇടവിളകളെക്കുറിച്ചും മന്ത്രി ചര്‍ച്ച ചെയ്തു.
ബോര്‍ഡ് ഡയറക്ടര്‍ ഡോ. ടി.ഐ. മാത്യുക്കുട്ടി പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. ജ്ഞാനദേവന്‍ മഹാരാഷ്ട്രയില്‍ ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് പ്രത്യേക അവതരണവും നടത്തി. കശുവണ്ടി, കൊക്കോ വികസന ഡയറക്ടര്‍ വെങ്കടേഷ് ഹുബ്ലിയും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: