ആലപ്പുഴ: കയര്‍മേഖല പരിപോഷിപ്പിക്കാന്‍ ആധുനികവത്കരിക്കുമെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കയര്‍ബോര്‍ഡ് ചെയര്മാന് സി.പി. രാധാകൃഷ്ണന്. ആലപ്പുഴ കലവൂരില്‍ കയര്‍ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിന്റെ ഉദ്ഘാടനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കയര്‍മേഖല പുരോഗതിയുടെ പാതയിലാണ്. കേന്ദ്രപദ്ധതികള്‍ അതിന്റെ വേഗത കൂട്ടും. കയര്‍ ഉത്പന്നങ്ങളുടെ മാതാവാണ് കേരളം. അതുകൊണ്ടാണ് കയര്‍ ഉത്പന്ന, വിപണന രീതികളെക്കുറിച്ച് പഠിക്കാന്‍ വിദേശികള്‍ എത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയര്‍മേഖല പുതിയ സാങ്കേതികവിദ്യയിലേക്ക് കുടിയേറുമ്പോള്‍ പരമ്പരാഗത തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ചെറുകിട കയര്‍മേഖലയ്ക്ക് ഗുണകരമാകുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും റിജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി തോമസ് ഐസക് പറഞ്ഞു.
ചടങ്ങില്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മഹാരാഷ്ട്ര മന്ത്രി ദീപക് വസന്ത് കെ. സര്‍ക്കാര്‍ മുഖ്യാതിഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: