ജഗ് നാരായണ്‍ സിങ്ങും മകന്‍ അശോക്കുമാര്‍ സിങ്ങും
ആര (ബീഹാര്‍): ബിഹാറിലെ ആര സ്വദേശി ജഗ് നാരായണ്‍ സിങ്ങിന്റെ (80) കണ്ണുകള്‍ നിറഞ്ഞിരുന്നുവെങ്കിലും അഭിമാനമായിരുന്നു മുഖത്ത്. രാജ്യത്തിനു വേണ്ടി താന്‍ ഉഴിഞ്ഞുവച്ച രണ്ടു മക്കളും വീരമൃത്യു വരിച്ചെങ്കെിലും തളര്‍ന്നില്ല ആ രാജ്യസ്‌നേഹി.
ഉറിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ അശോക് കുമാര്‍ സിങ്ങിന്റെ (50) പിതാവാണ് ജഗ് നാരായണ്‍ സിങ്ങ്. 30 വര്‍ഷം മുന്‍പ് സിങ്ങിന്റെ മൂത്ത മകന്‍ സൈനികനായ കാമ്ത സിങ്ങും ഭീകരര്‍ക്ക് ഇരയായി. 1986ല്‍ രാജസ്ഥാനില്‍ സിഖ് ഭീകരതയുടെ ഇരയായി ഇദ്ദേഹം.
അതിര്‍ത്തി കാക്കുന്നതും രാജ്യത്തിനു വേണ്ടി ജീവന്‍ ബലിനല്‍കുന്നതും അഭിമാനമാണ്. അതിനാല്‍ അശോകിന്റെ മൂത്തമകന്‍ അച്ഛന്റേയും വലിയച്ഛന്റേയും പാത പിന്തുടര്‍ന്ന് സൈന്യത്തില്‍ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്- ജഗ് നാരായണന്‍ സിങ് പറഞ്ഞു. കണ്ണുകളില്‍ നിന്ന് ഈറന്‍ മാഞ്ഞിട്ടില്ലെങ്കിലും അശോക് കുമാര്‍ സിങ്ങിന്റെ ഭാര്യ സംഗീതയുടെ വാക്കുകളിലും തളര്‍ച്ചയില്ല. ഗാംഭീര്യം നിറഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു: ”രാജ്യം തിരിച്ചടിച്ചിരിക്കും.” ജീവിത പങ്കാളിയെ നഷ്ടപ്പെട്ടെങ്കിലും അത് രാജ്യത്തിനുവേണ്ടിയായതില്‍ അഭിമാനമെന്നു വാക്കുകളില്‍ നിന്നു വ്യക്തം.
ഞാനും ചേരും പട്ടാളത്തില്‍
സാംബ: ”ഞാനും ചേരും അച്ഛനെപ്പോലെ പട്ടാളത്തില്‍.”. ഉറിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹവില്‍ദാര്‍ രവി പോള്‍ സലോത്രയുടെ മകന്‍ വംശി (10) ന്റെ വാക്കുകളാണിത്. 23 വര്‍ഷമായി രവി സൈന്യത്തില്‍ ചേര്‍ന്നിട്ട്.

രവി പോളിന്റെ മക്കള്‍
”ദിവസവും രാവിലെ അച്ഛന്‍ വിളിക്കുമായിരുന്നു. ശനിയാഴ്ച രാവിലെയും വിളിച്ചു, ഒരു പാട് നേരം സംസാരിച്ചു. പഠനത്തില്‍ ശ്രദ്ധിക്കാനാണ് അച്ഛന്‍ പറഞ്ഞത്. വംശ് സൈന്യത്തില്‍ ഡോക്ടറാകുകയായിരുന്നു അച്ഛന്റെ ആഗ്രഹം. ആ ആഗ്രഹം സാധിക്കുകയാണ് ഇനിയുള്ള ലക്ഷ്യം”- വംശ് പറഞ്ഞു.
ആറു സഹോദരന്മാരില്‍ മൂന്നു പേരും സൈന്യത്തിലാണ്. ഇളയയാളായിരുന്നു രവി പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: