മാനന്തവാടി : വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയരംഗത്തും എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ മൂല്യവത്തായ ശൈലിയിലൂടെ ബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിച്ചിരുന്ന അഡ്വക്കറ്റ് വി.ശ്രീനിവാസന്റെ വ്യക്തിത്വം പുതുതലമുറയ്ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അനുകരണീയ മെന്ന് ബിജെപി മേഖലാ പ്രസിഡന്റ് വി.വി.രാജന് അഭിപ്രായപ്പെട്ടു. മാനന്തവാടി എന്‍എസ്എസ് ഹാളില്‍ നടന്ന അഡ്വ:വി.ശ്രീനിവാസന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ചേക്കാവുന്ന ബിജെപി നാഷണല്‍ കൗണ്‍സില്‍ കോഴിക്കോട് വെച്ച് നടക്കുമ്പോള്‍ അതിന് അഡ്വ:ശ്രീനിവാസനെപോലുളളവരുടെ ത്യാഗോജ്ജ്വലമായ ജീവിതം കൂടി കാരണമായിട്ടുണ്ട്. വരും തലമുറക്ക് കൂടി ഓര്‍മ്മിക്കത്തക്ക രീതിയില്‍ അതിനെ മാറ്റുകയെന്നതാണ് ഓരോപ്രവര്ത്തകന്റെയും ചുമതല. ജനസംഘത്തിന്റെ കാലം തൊട്ടുള്ള നേതാക്കള്‍ക്ക് നമ്മള്‍കൊടുക്കുന്ന ആദരംകൂടിയായിരിക്കും നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെ വിജയമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അധ്യക്ഷതവഹിച്ചു. ദേശീയസമിതിയംഗം പളളിയറ രാമന്, ജില്ലാജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ്, വിജയന്‍കൂവണ, വില്‍ഫ്രഡ് ജോസ്, രജിതാഅശോകന്‍, സന്തോഷ് .കെ, ഗിരീഷ് കട്ടക്കയം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: