കല്‍പ്പറ്റ : കോഴിക്കോട് 23 മുതല്‍ നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി നാഷണല്‍ കൗണ്‍സിലിന്റെ മുന്നോടിയായുള്ള ജ്യോതിയാത്ര ഇന്ന് മാനന്തവാടി പഴശ്ശികുടീരത്തില്‍ നിന്നും ആരംഭിക്കും. ഇന്ന് രാവിലെ ഒന്പ ത് മണിക്ക് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും.
ഭാരതീയ ജനതാ പാര്‍ട്ടി ഉത്തരമേഖല പ്രസിഡന്റ് വി.വി.രാജന് വയനാട് ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍, ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ നേത്യത്വം നല്‍കും.
ജ്യോതി പ്രയാണയാത്രയ്ക്ക് മാനന്തവാടി, പനമരം, മീനങ്ങാടി, കല്‍പ്പറ്റ എന്നിവടങ്ങളില്‍ സ്വികരണം നല്‍കും. ജ്യോതിപ്രയാണ യാത്രയ്ക്ക് അകമ്പടിയായി ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നേതൃത്വ ത്തില്‍ ബൈക്ക് റാലിയുണ്ടാവും.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ മഹിളമോര്‍ച്ച പ്രവര്‍ത്തകര്‍ യാത്രയെ ആരതിയുഴിഞ്ഞ് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: