കല്‍പ്പറ്റ : കോഴിക്കോട് 23 മുതല്‍ നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലിന്റെ മുന്നോടിയായുള്ള ജ്യോതിയാത്ര സപ്തം ബര് 21 ന് പഴശ്ശികുടീരത്തില്‍ നിന്നും ആരംഭിക്കും. 21ന് രാവിലെ ഒന്‍പത് മണിക്ക് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ഉത്തരമേഖല പ്രസിഡന്റ് വി.വി.രാജന് ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍, ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ നേത്യത്വം നല്‍കും.
ജ്യോതി പ്രയാണയാത്രയ്ക്ക് മാനന്തവാടി, പനമരം, മീനങ്ങാടി, കല്‍പ്പറ്റ എന്നിവടങ്ങളില്‍ സ്വികരണം നല്‍കും.
ജ്യോതിപ്രയാണ യാത്രയ്ക്ക് അകമ്പടിയായി യുവമോര്‍ച്ചയുടെ ബൈക്ക് റാലിയുണ്ടാവും. സ്വീകരണ യോഗങ്ങളില്‍ മഹിളമോര്‍ച്ച പ്രവര്‍ത്തകര്‍ യാത്രയെ ആരതിയുഴിഞ്ഞ് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: