കല്‍പ്പറ്റ : കോഴിക്കോട് ഈ മാസം 23 മുതല്‍ 25 വരെ നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി നാഷണല്‍ കൗണ്‍സിലിന്റെ പ്രചരണാര്‍ത്ഥം ജില്ലയില്‍ വിവിധ കേന്ദ്രങ്ങ ളില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബൈക്ക് റാലികള്‍ സംഘടി പ്പിച്ചു.
യുവമോര്‍ച്ച കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ബൈക്ക് റാലി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രതീഷിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. യുവമോര്‍ച്ച ജില്ല അധ്യക്ഷന്‍ അഖില്‍ പ്രേം സി, കെ.ശ്രീനിവാസന്, രാമചന്ദ്രന് , ബാലക്യഷ്ണന്, അശ്വിന്, ലാലു വെങ്ങപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
പനമരം : ഭാരതീയജനതാ യുവമോര്‍ച്ച മാനന്തവാടി മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പനമരത്ത് നടത്തിയ ബൈക്ക്റാലി യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ധനില്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് എ.എ.മനോജ്, സെക്രട്ടറി രാകേഷ് അകമ്മന എന്നിവര്‍ നേതൃത്വംനല്കി
ബത്തേരി : ബത്തേരി യില്‍ നടന്ന ബൈക്ക്റാലി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.എം.അരവിന്ദന് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മലവയല്‍, വി.മോഹനന്, കെ.സി.കൃഷ്ണന്‍കുട്ടി, കെ.ബി.മദന്‍ലാല്‍, സാബു പഴുപ്പത്തൂര്‍, പി.എം. പൊന്നു, പത്മനാഭന്, എം.ടി.അനില്‍, ശ്രീധരന്, വേണു, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: