കൊച്ചി: സോണിയുടെ പുതിയ ചാര്‍ജര്‍ വിപണിയില്‍. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് സൗകര്യത്തോടെ ടൈപ്-സി ഉപകരണങ്ങള്‍ അതിവേഗതയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്നതാണ്. പുതിയ ടൈപ്പ് -സി പോര്‍ട്ടബിള്‍ ചാര്‍ജ്ജറിനൊപ്പം യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടബിള്‍ ചാര്‍ജ്ജറുമുണ്ട്. സോണി യുഎസ്ബി-സി-സി കേബിള്‍, യുഎസ്ബി-സി-മൈക്രോ യുഎസ്ബി കേബിള്‍ എന്നിവയും സോണി പുറത്തിറക്കിയിട്ടുണ്ട്.
സോണിയുടെ ഹൈബ്രൈഡ്ജെല് സാങ്കേതിവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച, ലിഥിയം പോളിമര്‍ ബാറ്ററി, ഒരു ജീവചക്രത്തില്‍ 1000 ചാര്‍ജ്ജുകള്‍ വരെ ചെയ്യാന്‍ പര്യാപ്തമാണ്. ബാറ്ററിയുടെ ശേഷി 1000 ചാര്‍ജ്ജുകള്‍ക്കു ശേഷം 90% വരെ വീണ്ടെടുക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: