കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം സെപ്തംബര്‍ 24 ന് കല്‍പ്പറ്റ മുന്‍സിപ്പല്‍ ഹാളില്‍ നടക്കും. രാവിലെ 10 ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. സി.കെ.ശശീന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.ഇതോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ആനുകൂല്യവിതരണവും നടക്കും. ചടങ്ങില്‍ എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്, ഒ.ആര്.കേളു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: