പരപ്പനങ്ങാടി: ബിജെപി നാഷണല്‍ കൗണ്‍സിലിനോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച നടന്ന പതാകദിനത്തില്‍ ചെട്ടിപ്പടി കീഴ്ചിറ ഝാന്‍സി നഗര്‍ ജംഗ്ഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും പതാകകളുമാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. കൊടിയും ബോര്‍ഡും വലിച്ചു കീറി സമീപത്തെ തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സിപിഎം ഭരണത്തില്‍ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവണതകള്‍ക്കെതിരെ ബിജെപി ഝാന്‍സി നഗര്‍ ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. ഉമേഷ് ചേങ്ങോട്ട്, ഷിജു കോട്ടയില്‍, കെ.ശ്രീജേഷ്, സി.വിജയകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: