തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്തിലെ കളിയാട്ട മുക്കില്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശികളായ ജിഷ്ണു(19) കെ.പ്രശാന്ത്(20) എന്നിവര്‍ക്ക് തലക്ക് ഗുരുതര പരിക്കേറ്റു ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കെ.ചന്ദ്രനെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പ്രദേശത്ത് നടന്ന വടംവലി മല്‍സരത്തില്‍ പങ്കെടുത്ത ക്ലബ് അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇത് തിരുരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ഡിവൈഎഫ്ഐക്കാരുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ വീണ്ടും നടത്തുകയായിരുന്നു. അക്രമം മുന്‍കൂട്ടി പ്ലാന്‍ ചെയ്തു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ സിപിഎമ്മുകാര്‍ പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. പരിവാര്‍ സംഘടനയില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് അക്രമം അഴിച്ചുവിടുകയുമായിരുന്നു. സമീപ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന പത്തോളം ഇരുചക്രവാഹനങ്ങളും അക്രമിസംഘം തകര്‍ത്തിട്ടുണ്ട് ഇതില്‍ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. സംഘര്‍ഷ സ്ഥലത്ത് തിരുരങ്ങാടി പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: