മീനങ്ങാടി : ആറാട്ടുപാറയില്‍ കരിങ്കല്‍ ഖനനം നിര്‍ത്തിവച്ചു കൊണ്ടുള്ള കലക്ടറുടെ ഉത്തരവിനെ സ്വാഗതം ചെയ്തു കൊണ്ട് റോക്ക് ഗാര്ഡന് ക്ലബിന്റെയും മീനങ്ങാടി ഗവ: സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് ആറാട്ട് പാറയിലേക്ക് ട്രക്കിങ്ങ് നടത്തി.
2014 സെപ്റ്റംബര്‍ 27 ന് ആറാട്ട് പാറയുടെ സംരക്ഷണത്തിനായ് രൂപീകരിച്ച റോക്ക് ഗാര്ഡന് ക്ലബും മീനങ്ങാടി ഗവ: സ്കൂള്‍ ചടട യൂണിറ്റും ചേര്‍ന്ന് ഇതിനോടകം മനുഷ്യ ചങ്ങല അടക്കം പാറയുടെ സംരക്ഷണത്തിനായ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത് ഇതിന്റെ ഫലമായ് ആറാട്ട് പാറയില്‍ കരിങ്കല്‍ ഘനനം നിര്‍ത്തലാക്കി കൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ഇറങ്ങിയത്. കുട്ടികളും നാട്ടുകാരും അടക്കം മുന്നൂറോളം പേരാണ് ഇന്നലെ നടന്ന ട്രക്കിങ്ങില്‍ പങ്കെടുത്തത് ഇവര്‍ നാടന്‍ പാട്ടുകള്‍ പാടിയും പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചൊല്ലിയും ജൈവ സംബത്തിന്റ നില നില്പിനായ് പ്ലാവ്, മാവ്, മഞ്ചാടി തുടങ്ങിയ വ്യക്ഷങ്ങളുടെ വിത്തുകള്‍ നട്ടും ആഹ്ലാദ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: