മേപ്പാടി : മേപ്പാടിയിലെ പോലീസ് തേര്‍വാഴ്ച്ച അവസാനിപ്പിക്കണമെന്ന് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി. ഹര്‍ത്താല്‍ദിവസം നടന്ന പഞ്ചായത്ത് ഓഫീസ് അടപ്പിക്കല്‍ സംഭവവുമായി ബന്ധപ്പെടുത്തി നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. സിസിടി ദൃശ്യങ്ങള്‍ പരിശോധിക്കാതെയും ബന്ധപ്പെട്ടവരുടെ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിക്കാതെയുമാണ് സിപിഎം ഓഫീസില്‍നിന്നുള്ള നിര്‍ദ്ദേശാനുസരണം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത്. ഇത് എന്തുവില കൊടുത്തും ബിജെപി തടുക്കും.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് റെഡ് വോളണ്ടിയര്‍മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താതെ എബിവിപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലില്‍ അടക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ജില്ലയിലെ പോലീസ് മേധാവി അടക്കമുള്ള ആളുകള്‍ സിപിഎമ്മിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ ഇത്തരം നിലപാടിനെതിരെ പ്രതിരോധിക്കാനും ശക്തമായി പ്രതിഷേധിക്കാനും ബിജെപി തയ്യാറാകും.
മേപ്പാടിയിലെ സംഘര്‍ഷത്തില്‍ യാതൊരുവിധ പങ്കുമില്ലാത്ത ബിജെപി പ്രവര്‍ത്തകനെ പോലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുകയാണ് ഉണ്ടായത്. സിപിഎം ലോക്കല്‍ കമ്മറ്റി നിര്‍ദ്ദേശപ്രകാരമാണിത്. നിരവധി തെളിവുകള്‍ ഉണ്ടെന്നിരിക്കെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റുചെയ്യുന്നതിന് പകരം നിരപരാധികളെ വേട്ടയാടുന്ന നടപടികളില്‍ നിന്ന് പോലീസ് പിന്മാറണം.
പോളിടെക്നിക്കിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേപ്പാടി ടൗണില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് കാരണക്കാരായ എസ്എഫ്ഐക്കാര്‍ക്കെതിരെ കേസ്സെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് നടുവത്ത് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. വി.എസ്. രാധാകൃഷ്ണന്, ടി.പി. ശിവാനന്ദന്, ബിനീഷ് കുമാര്‍ ജി.കെ, കെ. വിശ്വനാഥന്, വാസു ആനപ്പാറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: