ബത്തേരി : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മത്സ്യസമൃദ്ധി പദ്ധതിയിലെ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കായി വയനാട് വന്യജീവി സങ്കേതത്തില്‍ ദ്വിദിനപരിസ്ഥിതി പുന:സ്ഥാപന ക്യാമ്പ് നടത്തി.
അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ഹിരാലാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ മുരളീകൃഷ്ണന്, അസിസ്റ്റന്റ് ഡയറക്ടര്‍ ബി. കെ.സുധീര്‍കിഷന്‍, ജൈവവൈവിധ്യ ബോര്‍ഡ് ഫാക്കല്‍ട്ടി കെ.സുധീഷ്, സി.എസ്. ബെന്നി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കഌസ്സെടുത്തു. പരിസ്ഥിതി ക്വിസ് മത്സരം, ട്രക്കിംഗ്, വൃക്ഷത്തൈ നടല്‍, കൈപ്പുസ്തക പ്രകാശനം, പൂക്കള മത്സരം, കലാസന്ധ്യ, ഓണസദ്യ എന്നീ പരിപാടികളും സംഘടിപ്പിച്ചു.
എ.ജി.അനില്‍കുമാര്‍, ഗ്രഹണ്‍.പി.തോമസ്, റിന്റ ചെറിയാന്, മോളി പൗലോസ്, ഷമീം പാറക്കണ്ടി, കെ.വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: