കല്‍പ്പറ്റ : സെപ്തംബര്‍ 23, 24, 25 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ഭാരതീയ ജനതാപാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ വിജയിപ്പിക്കാന്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റി തീരുമാനിച്ചു. നാഷണല്‍ കൗണ്‍സിലിന്റെ പ്രചരണാര്‍ത്ഥം സെപ്തംബര്‍ 19ന് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ബൈക്ക് റാലി സംഘടിപ്പിക്കും. ഇന്ന് സ്വച്ഛ് ഭാരത് അഭിയാന് നടക്കും. പഴശ്ശി കുടീരത്തില്‍നിന്നുള്ള ദീപശിഖാസംഗമം 21ന് കോഴിക്കോട് നടക്കും. ദീന്‍ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികാഘോഷവും ദേശീയ കൗണ്‍സിന്റെ ഭാഗമായി നടക്കും. ദീന് ദയാല്‍ ഉപാധ്യായ ജനസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് 1967ല്‍ കോഴിക്കോട് നടന്ന യോഗത്തില്‍ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 24, 25 തിയ്യതികളില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരും ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേതാക്കളും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സെപ്തംബര്‍ 24ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ദീര് ദയാല്‍ ഉപാധ്യായ നൂറാം ജന്മവാര്ഷികാഘോഷത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വ്വഹിയ്ക്കും.
ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ബിജെപിയ്ക്ക് പ്രാതിനിധ്യം കിട്ടിയത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.
ദേശീയ കൗണ്‍സില്‍ വിജയിപ്പിക്കുന്നതിനായി വയനാട് ജില്ലയില്‍ വിപുലമായ പ്രവര്‍ത്തനമാണ് ഭാരതീയ ജനതാപാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് മാനന്തവാടിയില്‍ നഗരശുചീകരണം നടത്തും. കാലത്ത് എട്ട് മണിക്ക് ബിജെപി സംസ്ഥാനസമിതിയംഗം കെ.സദാനന്ദന് പരിപാടി ഉദ്ഘാടനംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: