തിരൂര്‍: പുല്ലൂണിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമം നടത്താന്‍ എത്തിയ സിപിഎം ഗുണ്ടകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്ക് പുല്ലൂണി വെച്ചാണ് ഇവരെ നാട്ടുകാര്‍ പിടികൂടിയത്. കൈപ്പാടത്ത് ആറോട്ടില് നൗഫല്‍(20), വാലില്‍ ഫര്‍ഷാദ്(19), കക്കിടിക്കടവ് വാജിദ്(21) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. പിടികൂടിയവരുടെ കയ്യില്‍ നിന്നും വാള്, പെട്രോള്‍, ഇരുമ്പ് പൈപ്പ് എന്നിവയും പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. ശാഖ നടക്കുന്ന സ്ഥലത്തും അങ്ങാടിയിലുമായി സ്ഥാപിച്ചിരുന്ന പതാകയും, പോസ്റ്ററും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വിഷു ദിനത്തില്‍ പുല്ലൂണിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഗര്‍ഭിണിയായ സ്ത്രീയെയും മൂന്നുവയസുള്ള മകളെയും അക്രമിച്ച കേസിലും, കുറുപ്പഞ്ചേരി സുരേഷിന്റെ വീട് തകര്‍ത്ത കേസിലും പ്രതിയായ വാലില്‍ ഫര്‍ഷാദ് ഈ സംഭവത്തിലും പിടിയിലായിട്ടുണ്ട്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പുല്ലൂണിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാനും അക്രമം സൃഷ്ടിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം. പ്രതികളെ റിമാഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: