മേപ്പാടി: നിര്‍മാണ പ്രവര്ത്തികളാരംഭിച്ച് മാസങ്ങള്‍ പൂര്‍ത്തിയായെങ്കിലും കല്‍പ്പറ്റ മേപ്പാടി റോഡിന് ശാപമോക്ഷമില്ല. കഴിഞ്ഞ ഡിസംബറില്‍ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുകൊണ്ടായിരുന്നു നവീകരണ പ്രവര്‍ത്തികളാരംഭിച്ചത്. എന്നാല്‍ നിര്‍മാണമാരംഭിച്ച് ഒമ്പത് മാസങ്ങള്‍ പൂര്‍ത്തിയായെങ്കിലും നടുവൊടിക്കുന്ന യാത്രതന്നെയാണ് ഇവിടുത്തെ പതിവ് കാഴ്ച. യാത്രയുടെ ദുരിതത്തിന് ആക്കം കൂട്ടി റോഡിലെ പൊടിയും യാത്രക്കാരെ വലക്കുന്നുണ്ട്. റോഡിലൂടെ ഒരു വാഹനം കടന്നുപോയാല്‍ മതി അന്തരീക്ഷത്തില്‍ പാറപ്പൊടി നിറയാന്‍. പൊടി ശ്വസിച്ച് ആരോഗ്യവും തകരാറിലായെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: