പാണ്ടിക്കാട്: ഗോവിന്ദചാമി എന്ന ചാര്‍ലി തോമസ്സിനെ യുവമോര്‍ച്ച പ്രതീകത്മകമായി തൂക്കി കൊന്നു. സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമായാണ് ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിക്കെതിരെയുള്ള തെളിവുകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കാനും കേസ് നേരാവണ്ണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു സര്‍ക്കാരിന്റെ ഇത്തരം നിലപാടില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച ചാര്‍ലി തോമസ്സിനെ പ്രതീകത്മകമായി തൂക്കി കൊന്നത്. യുവമോര്‍ച്ചസംസ്ഥാന സമിതി അംഗം ശിതുകൃഷണന്, പാണ്ടിക്കാട് ബിജെപി വൈസ് പ്രസിഡന്റ് കെ.കെ.പ്രമേഷ്, യൂണിറ്റ് പ്രസിഡന്റ് ജിതിന്, യൂണിറ്റ് സെക്രട്ടറി ശ്രീഹരി, നിഖിന്‍ എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: