മൂര്‍ക്കനാട്: അറവുമാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത് പതിവായതിനാല്‍ മൂക്കുപൊത്തി യാത്രചെയ്യേണ്ട ഗതികേടിലാണ് മൂര്‍ക്കനാട് വഴി യാത്ര ചെയ്യുന്നവര്‍. ജനവാസം കുറഞ്ഞ മേഖലയായ വളപുരം കുന്നത്തങ്ങാടി മുതല്‍ പുന്നക്കാട് കവല വരെയുള്ള റോഡിലും ചാക്കു കെട്ടുകളിലാക്കിയാണ് കോഴി വേസ്റ്റ് അടക്കമുള്ള മാലിന്ന്യങ്ങള്‍ തള്ളുന്നത്. ഇത് കാരണം ദുര്‍ഗന്ധം സഹിച്ചു യാത്ര ചെയ്യേണ്ട ഗതി കേടിലായിരിക്കുകയാണ് നാട്ടുകാര്‍. മൂര്‍ക്കനാട്, പുലാമന്തോള്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ ജനവാസം കുറവായതിനാല്‍ ദൂരദേശങ്ങളില്‍ നിന്നുപോലും രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളാനെത്തുന്നുണ്ടെന്നു നാട്ടുകാര്‍ പരാതിപെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: