അങ്ങാടിപ്പുറം: പഞ്ചായത്തിലെ തിരൂര്കാടില് 16 വയസുകാരന് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചതിനാല്‍ അങ്ങാടിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അങ്ങാടിപ്പുറം പഞ്ചായത്തിലെ ഒരോടം പാലം പ്രദേശത്ത് പുല്ലൂര്‍ ശങ്ങാട്ടില് മുഹമ്മദാലിയുടെ മകന് ഹുസൈന് എന്ന വിദ്യാര്‍ത്ഥിക്കാണ് ഡിഫ്തീരിയ രോഗബാധയുള്ളതായി ആരോഗ്യ വകുപ്പ് സ്ഥിതീകരിച്ചത്. ഹുസൈനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓരോടം പാലത്തു വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 130 ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കി. ക്യാമ്പിന് മെഡിക്കല്‍ ഓഫീസര്‍ ഡോ.യു.ബാബു നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന്, ആരോഗ്യവിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ യു.രവീന്ദ്രനാഥ് തുടങ്ങിയവര്‍ കുത്തിവെപ്പുകള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: