മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും ഒന്നിക്കുന്നത് ടെലികോം രംഗത്ത് വലിയവിപ്ലവമാകും. രാജ്യത്തെ വലിയ മൂന്നാമത്തെ ടെലികോം കമ്പനിയായി ഇതിനെ മാറ്റും. റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിന് തൊട്ടു പിന്നാലെ, രണ്ടു കമ്പനികളുടെ ഒന്നിക്കല് ഏറെ തന്ത്രപരമാണെന്ന് വിലയിരുത്തപ്പെടുന്നു. മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷനാണ് എയര്‍സെല്‍ ഉടമകള്‍.
കഴിഞ്ഞ ദിവസം കമ്പനികളുടെ സംയുക്ത പ്രസ്താവനയിലാണ് ടെലികോം മേഖലയില്‍ ലയനവിവരം അറിയിച്ചത്.
ലയനത്തോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള കമ്പനികളില്‍ മുഖ്യമാകും ഇവര്‍.
തുല്യ ശതമാനം പങ്കാളിത്തമുള്ള കമ്പനിയുടെ ആസ്തി 65,000 കോടിയാണ്. ഡയറക്ടര്‍ ബോര്‍ഡിലും ഗ്രൂപ്പുകള്‍ക്ക് തുല്യ പങ്കാളിത്തമായിരിക്കും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ കമ്പനികള്‍ ലയന ചര്‍ച്ചകളിലായിരുന്നു.
പുതിയ ലയനത്തോടെ റിലയന്‍സ് കമ്പനിയായ ആര്‍കോമിന്റെ കടം 20,000 കോടിയായി കുറയും. എയര്‍സെല്‍ നഷ്ടം 4000 കോടിയായി ചുരുങ്ങും. നിലവില്‍ 11 കോടി ഉപഭോക്താക്കളുണ്ട്, എയര്‍സെല്ലിന് 8.4 കോടിയും. നിലവില്‍ നാലും അഞ്ചും സ്ഥാനത്താണ് ഈ കമ്പനികള്‍. ലയനത്തോടെ മൂന്നാം സ്ഥാനത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: