സോള്‍: ഗാലക്സി നോട്ട് 7 മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് ഉപയോക്താക്കള്‍ അറിയിച്ചതോടെ, സാംസങ് കമ്പനി വില്പന നിര്‍ത്തി. ആഗോള വിപണിയില്‍ നിന്ന് 25 ലക്ഷത്തോളം ഹാന്‍ഡ് സെറ്റുകള്‍ തിരികെ വിളിക്കാനും വാങ്ങിയവര്‍ക്ക് പകരം പുതിയ ഫോണ്‍ നല്‍കാനും സാംസങ് തീരുമാനിച്ചു. ഭാരതത്തിലെ വില്പ്പനത്തുടക്കം നീട്ടിവച്ചു. കമ്പനിക്ക് നേരിട്ട നഷ്ടം ഇനിയും കണക്കാക്കിയില്ല.
യുഎസിലും സാംസങ്ങിന്റെ ആസ്ഥാനമായ ദക്ഷിണ കൊറിയയിലും ഫോണ്‍ പൊട്ടിത്തെറി സംഭവങ്ങളുണ്ടായി. വന്‍ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്. വിപണയില്‍ ശക്തമായി തിരിച്ചുവരാനുള്ള സാങ്കേതിക വിദ്യകളും നിര്‍മ്മാണ വിദ്യകളും നേടി ദീര്‍ഘനാളത്തെ ആസൂത്രണത്തിനു ശേഷമാണ് ഗാലക്സി നോട്ട് 7 ഇറക്കിയത്.
കഴിഞ്ഞ 19ന് ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ഗാലക്സി നോട്ട് 7 വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിക്കേണ്ടിവന്നു.
ഭാരതത്തില്‍ 59,900 രൂപയാണു വില നിശ്ചയിച്ചിരുന്നത്. എതിരാളിയായ ആപ്പിള്‍ ഐഫോണ്‍ 7 പുറത്തിറക്കാനൊരുങ്ങിയിരിക്കെയാണ് ഗാലക്സി പിന്‍വലിക്കേണ്ടിവന്നത്. ഇത് സാംസങ്ങിനു കനത്ത പ്രഹരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: