കൊച്ചി: ഹീറോ ഇലക്ട്രിക്, ലിഥിയം ഇയോണ്‍ ബാറ്ററിയില്‍ ഓടുന്ന ഓപ്ടിമ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. വില 54,000 രൂപ. ഓണത്തിന് 2500 രൂപ ഇളവുണ്ട്. ഓപ്ടിമ ഒരു ചാര്‍ജിന് 65 കിലോമീറ്ററാണ് ലഭിക്കുക.
1500 സൈക്കിളാണ് ബാറ്ററി ലൈഫ്. വിദൂരത്തിരുന്ന് ബൈക്ക് ലോക്ക് ചെയ്യാനും, പാര്‍ക്കു ചെയ്തിരിക്കുന്ന സ്ഥലം കണ്ടുപിടിക്കാനും ജിപിഎസ് സിസ്റ്റം, മികച്ച ഗ്രിപ്പിന് ടെലസ്കോപിക് സസ്പെന്ഷന്, പഞ്ചറിനെ പ്രതിരോധിക്കുന്ന ട്യൂബ്ലസ് ടയറുകള്‍ എന്നിവ പ്രത്യേകതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: