ഇരിങ്ങാലക്കുട/അന്തിക്കാട്: കുപ്രസിദ്ധഗുണ്ടയും 45 ഓളം കേസിലെ പ്രതിയുമായ കായ്ക്കുരു എന്നറിയപ്പെടുന്ന അന്തിക്കാട് സ്വദേശി അയ്യാണ്ടി വീട്ടില്‍ രാഗേഷ്(33), കൂട്ടാളിയായ രാജാക്കാട് സ്വദേശി എടയാറ്റില് വീട്ടില്‍ എയ്ഞ്ചല്‍(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്തിക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍പെട്ട പഴുവില്‍ എന്ന സ്ഥലത്ത് വെച്ച് പുളിപറമ്പില്‍ രാമന്റെ ഭാര്യ സുഭദ്രയുടെ കഴുത്തില്‍നിന്നും രണ്ടര പവന്റെ മാലയും, കാരമുക്ക് മാമ്പുള്ളി എന്ന സ്ഥലത്തുവെച്ചു കോരത്ത് വീട്ടില്‍ ഗോപാലന്റെ ഭാര്യ 85 വയസായ ശ്രീമതിയുടെ കഴുത്തില്‍ നിന്നും ഒന്നേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാലയും, പെരിങ്ങോട്ടുകര വലിയപറമ്പില്‍ മണികണ്ഠന് മകന് വിഷ്ണുവിന്റെ യമഹ മോട്ടോര്‍ സൈക്കിളും, മനക്കൊടിയിലെ ഒരു വീട്ടില്‍ നിന്നും സുസുകി മോട്ടോര്‍ സൈക്കിളും, ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട ഐക്കരകുന്ന് എന്ന സ്ഥലത്തു നിന്നും എടക്കുളം കാരെക്കാട്ടുപറമ്പില് സുധാകരന്റെ മകള്‍ ശില്പയുടെ മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാലയും, കാട്ടൂര്‍ സ്റ്റേഷന് പരിധിയിലെ പോംപെ ജംഗ്ഷനില്‍ നിന്നും പൊഞ്ഞനം കാട്ടിപറമ്പില്‍ ജോസിന്റെ ഭാര്യ ലിസിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലും, ചേര്‍പ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ ചിറക്കല്‍ നിന്നും തമിഴ്നാട് സ്വദേശിയായ കാര്ത്തികേയന് എന്നയാളെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി 47000 രൂപ കവര്‍ച്ച ചെയ്ത കേസിലും, ഗുരുവായൂര്‍ സ്റ്റേഷന് പരിധിയിലെ പഞ്ചാരമുക്കിനടുത്തു നിന്നും ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതും ഈ പ്രതികള്‍ ആണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
വഴികളിലൂടെ നടന്നു പോകുന്ന സ്ത്രീകളോട് അമ്പലത്തിലേക്കും, പള്ളിയിലേക്കുമുള്ള വഴികള്‍ ചോദിച്ചുചെന്നാണ് ഇവര്‍ മാല പൊട്ടിച്ചു കടന്നു കളയാറ്. മാല പൊട്ടിക്കുന്നതിനു വേണ്ടി ഇവര്‍ വിലകൂടിയ മോട്ടോര്‍ ബൈക്കുകള്‍ പല സ്ഥലത്തുനിന്നും മോഷ്ടിച്ച് കുറച്ചു മാല പൊട്ടിക്കലുകള്‍ക്ക് ശേഷം മോട്ടോര്‍ ബൈക്കുകള്‍ വില്‍ക്കുകയും, അതിനുശേഷം അടുത്ത മോട്ടോര്‍ ബൈക്ക് മോഷണം ചെയ്തു മാലപൊട്ടിക്കല്‍ നടത്തുകയുമാണ് പ്രതികളുടെ രീതി. മാല പൊട്ടിച്ചു കിട്ടുന്ന പൈസ ഉപയോഗിച്ചു പ്രതികള്‍ മുന്‍കാല കേസുകള്‍ നടത്തുകയും, ബാക്കി തുക ഉപയോഗിച്ച് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ പോയി ആഡംബര ജീവിതം നയിക്കുകയുമാണ് പതിവ്.
കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ചതിനുശേഷമാണ് ഇവര്‍ മാല പൊട്ടിക്കാന്‍ പോകാറുള്ളത്. കായ്ക്കുരു രാഗേഷ് വയനാട്,കോഴിക്കോട് ജില്ലകളില്‍ കുഴല്‍പ്പണം തട്ടിയെടുത്ത കേസുകളില്‍ പിടികിട്ടാപുള്ളിയാണ്. പ്രതികള്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി വിശദമായി ചോദ്യം ചെയ്തു വരികയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി ഐപിഎസിന്റെ നിര്‍ദേശാനുസരണം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് ബാബു, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു.കെ.സ്റ്റീഫന്‍, ചേര്‍പ്പ് സിഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ മാരായ ശ്രീജിത് പ്രഭാകര്‍, മുഹമ്മദ് റാഫി, വിന്‍സെന്റ് ഇഗ്നേഷ്യസ്, എഎസ്ഐ സുനില്‍ പി.സി, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ ജയകൃഷ്ണന്, സി.എ.ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി എന്നിവരുടെ സംഘം കണ്ടശാന് കടവില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: