തൃശൂര്‍: മുതുവറയില്‍ കടയുടമയേയും മകനേയും മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പറപ്പൂര് മാഞ്ചുവില് വീട്ടില്‍ ദേവന്, കൈപ്പറമ്പ് പുത്തൂര്‍ വെട്ടിയാട്ടില്‍ വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റേഷനറി കടയുടമ മുതുവറ കാങ്കപ്പറമ്പില്‍ ചന്ദ്രനും മകനുമാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുതുവറയിലെ സ്റ്റേഷനറി കടയടച്ച് മടങ്ങാന്‍ തുടങ്ങുമ്പോള്‍ പഞ്ചസാര ചോദിച്ചെത്തിയതായിരുന്നു പ്രതികള്‍. എന്നാല്‍ പഞ്ചസാരയില്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കടയുടമയേയും മകനേയും മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ്. സംഭവത്തെ തുടര്‍ന്ന് മുതുവറയിലുള്ള വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. പേരാമംഗലം സിഐ എം.വി. മണികണ്ഠന്, എസ്ഐ രാഗേഷ് ഏലിയാന്‍, എഎസ്ഐമാരായ രാജന്, ബാബുരാജ്, സിപിഒ ഡിജോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: