തൃശൂര്‍: പേരാമംഗലം മുണ്ടൂര്‍ പഞ്ഞന്മൂലയില് പണംവെച്ച് ചീട്ടുകളി നടത്തിയ പതിനാറംഗസംഘത്തെ ഒന്നരലക്ഷത്തിലധികം രൂപാസഹിതം പോലീസ് പിടികൂടി. പൂങ്കുന്നംപ്രദീപ്, സുബിന് കാക്കശ്ശേരി, തോമസ് ബ്രഹ്മകുളം, അബ്ദുള്‍റഹ്മാന്‍ വെങ്കിടങ്ങ്, മുഹമ്മദാലി പെരുമ്പിലാവ്, കോയക്കുട്ടി നാഗലശ്ശേരി, അബ്ദു ഒതളൂര്‍, മോഹനന് പാറഞ്ചേരി, ബിജു മരത്താക്കര, മുഹമ്മദ്കുട്ടി അക്കിക്കാവ്, റോയ് നടത്തറ, സുനില്‍ എളവള്ളി, ഉമ്മര്‍ അക്കിക്കാവ്, അബൂബക്കര്‍ ശൂരനാട്, രാജന്‍ബാബു കൂനംമൂച്ചി, ബാബു തോമസ് കൂര്‍ക്കഞ്ചേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിഐ എം.വി.മണികണ്ഠന്റെ നേതൃത്വത്തില്‍ എസ്ഐ രാഗേഷ് ഏലിയാന്‍, എഎസ്ഐ രാമചന്ദ്രന്, പ്രൊബേഷണറി എസ്ഐ ശ്യാംകുമാര്‍, രാജന്, ബാബുരാജ്, ഗോപാലകൃഷ്ണന്, സീനിയര്‍ സിപിഒ വിനോജ്, സിപിഒമാരായ ശ്രീജിത്ത്, ജസ്റ്റിന്വര്ഗീസ്, മധു, പ്രശാന്ത്, ദിവ്യേഷ്, നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: