സുബ്രന് അന്തിക്കാട
അന്തിക്കാട്:അന്തിക്കാട് ബ്ലോക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികമാധ്യമ പ്രവര്‍ത്തകരില്‍ മികവ് പുലര്‍ത്തുന്ന പത്രപ്രവര്ത്തകന് പെരിങ്ങോട്ടുകര കാനാടികാവ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മാധ്യമ പുരസ്ക്കാരത്തിന് ജന്മഭൂമി അന്തിക്കാട് ലേഖകന്‍ സുബ്രന് അന്തിക്കാട് അര്‍ഹനായി. 5001 രൂപയും പൊന്നാടയും പ്രശസ്ഥിപത്രവും അടങ്ങുന്നതാണ് പുരസ്കാരം: ഉത്രാട നാളില്‍ പെരിങ്ങോട്ടുകര കാരുണ്യവൃദ്ധസദനത്തില് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ കാനാടിക്കാവ് മഠാധിപതി ഡോ.വിഷ്ണു ഭാരതീയ സ്വാമികള്‍ പുരസ്ക്കാരം സമര്‍പ്പിക്കും.ഓണാഘോഷ പരിപാടികള്‍ സി.എന്‍ ജയദേവന് എം.പി ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഓണസദ്യയും ഇഞ്ചമുടി അത്തപ്പൂ കലാക്ഷേത്ര അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: