ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കോട്ടപ്പാടം കൈവശപ്പെടുത്താന്‍ ഭൂമാഫിയയുടെ ശ്രമം. പാടത്തേക്കുള്ള പ്രധാനവഴിയിലൂടെയുള്ള സഞ്ചാരം തടഞ്ഞത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.
ഇരിങ്ങാലക്കുട ചെമ്മണ്ട റോഡില്‍ നിന്ന് കോട്ടപ്പാടത്തേക്കുള്ള പ്രവേശനഭാഗത്ത് പാടം നികത്തി വീട് വെച്ചാണ് വ്യക്തിസഞ്ചാര സ്വാതന്ത്യം തടഞ്ഞത്. ഇപ്പോള്‍ ഇതുവഴി സമീപത്തെ പാടശേഖരത്തിലേക്ക് കാര്‍ഷിക ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള കര്‍ഷകരുടെ അവകാശവും നിഷേധിച്ചിരിക്കുകയാണ് എന്ന് ആരോപണമുണ്ട്. 60 സെന്റ് പാടം നികത്തിയതിനെ തുടര്‍ന്ന് കൃഷി നടത്താന്‍ പറ്റാത്ത സ്ഥിതിയിലുമായി. കോട്ടപ്പാടം കയ്യടക്കാനുള്ള ഭൂമാഫിയയുടെ ശ്രമത്തെ പ്രതിരോധിക്കാന്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ കോട്ടപ്പാടം സംരക്ഷണസമിതി രൂപീകരിച്ചു. കൃഷിമന്ത്രിയെ കാണുമെന്നും കര്‍ഷകരും പൊതുജനങ്ങളും ഒപ്പിട്ട ഹര്‍ജി നല്‍കുമെന്നും സംരക്ഷണ സമിതി ചെയര്മാന് എം.കെ.ഗോപിനാഥന്, കണ്‍വീനര്‍ സി.ജി.പുരുഷോത്തമന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: