മാള : തുമ്പരശേരിയില് തെരുവ് നായ്ക്കള്‍ ആയിരത്തോളം കോഴിക്കുഞ്ഞുങ്ങളെ കടിച്ച് കീറിക്കൊന്നു.പുതുക്കാട്ടില്‍ മുകുന്ദന്റെ കോഴിഫാമിലാണ് സംഭവം.
ബുധനാഴ്ച രാവിലെ നാല് മണിയോടെ കോഴികളുടെ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് നായ്ക്കളെ കണ്ടത്.
കോഴിക്കൂടിന്റെ വല കടിച്ച് മുറിച്ച് ആറോളം നായ്ക്കള്‍ കൂടിനുള്ളില്‍ കയറി കോഴിക്കുഞ്ഞുങ്ങളെ കടിച്ച് കൊല്ലുകയായിരുന്നു.
ആട്ടിയോടിക്കാന്‍ ശ്രമിച്ച മുകുന്ദനേയും നായ്ക്കള്‍ ആക്രമിച്ചു. തുടര്‍ന്ന് ബഹളം വച്ച് അയല്‍ക്കാരെ വിളിച്ചുകൂട്ടിയ ശേഷമാണ് നായ്ക്കളെ ഓടിക്കാനായത്. ഇതിനകം ആയിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.മൂവായിരത്തോളം കോഴികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. ജില്ലയില്‍ കോഴിക്കുട്ടങ്ങള്ക്കുനേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമായാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: