തൃശൂര്‍: ചാവക്കാട് ഹനീഫ വധക്കേസ് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്. ക്രമസമാധാന ചുമതലയില്ലാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്നും കമ്മീഷന് അംഗം അഡ്വ. കെ.മോഹന്‍കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കേണ്ടതാണ്. 2015 ആഗസ്റ്റ് ഏഴിനാണ് ഹനീഫ കൊല്ലപ്പെട്ടത്. പോലീസ് നടപടികള്‍ക്കെതിരെ ലഭിച്ച പത്ത് പരാതികളിന്മേലാണ് കമ്മീഷന് ഉത്തരവ്. തൃശൂര്‍ റൂറല്‍ പോലീസ് സൂപ്രണ്ടിനാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: