തൃശൂര്‍: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പൂങ്കുന്നത്ത് പ്രശസ്ത പിന്നണിഗായകനായ അനൂപ് ശങ്കറിന്റെ വസതിയിലെത്തി അദ്ദേഹത്തെ സമ്പര്‍ക്കം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ കെ.പി.ജോര്‍ജ്ജ്, കെ.കെ.അനീഷ്കുമാര്‍, മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി, ജനറല്‍ സെക്രട്ടറിമാരായ രഘുനാഥ് സി.മേനോന്, പ്രദീപ്കുമാര്‍ മുക്കാട്ടുകര, കൗണ്‍സിലര്‍മാരായ രാവുണ്ണി, പൂര്‍ണിമ സുരേഷ് നേതാക്കളായസുനില്ജി മാക്കന്, വിശ്വംഭരന് പി.എ, അനന്തകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ഗൃഹസമ്പര്ക്കയജ്ഞത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്നു. നാട്ടിക മണ്ഡലത്തില്‍ ടി.വി.സുബ്രഹ്മണ്യന് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സേവ്യന്‍ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. മണലൂര്‍ മണ്ഡലത്തില്‍ ജസ്റ്റിന് ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. സുധീഷ് മേനോത്തുപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു.
ഇരിങ്ങാലക്കുട : ഗൃഹസമ്പര്‍ക്ക അഭിയാന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം ബി ജെ പി തൃശ്ശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അമ്പിളി ഗ്രൂപ്പ് ഉടമ കല്ലിങ്ങപ്പുറം ചന്ദ്രന് കൂപ്പണ്‍ ഏറ്റുവാങ്ങി. നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്സ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ഉണ്ണികൃഷ്ണന് പാറയില്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗണ്‍സില്‍ അംഗം ഏ.ടി.നാരായണന് നമ്പൂതിരി, നിയോജകമണ്ഡലം വൈസ്പ്രസിഡണ്ട് കെ.മനോജ്, ട്രഷറര്‍ ഗിരീഷ് പുല്ലത്തറ, സെക്രട്ടറി ബിനോയ്കോലാന്ത്ര, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സരിത വിനോദ്, ജില്ല സെക്രട്ടറി സിനി രവീന്ദ്രന്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സുരേഷ് പാട്ടത്തില്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിജു വര്‍ഗീസ്, വി.സി.രമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചേലക്കര: ചേലക്കര മണ്ഡലത്തിലെ സമ്പര്‍ക്കയജ്ഞം ബിജെപി തൃശൂര്‍ ജില്ലാസെക്രട്ടറി അഡ്വ. ഉല്ലാസ്ബാബു ഗോപി ചക്കുന്നത്തിന് ലഘുലേഖ നല്കി നിര്‍വഹിച്ചു. സംസ്ഥാന സമിതി അംഗം ഒ.പി.ഉണ്ണികൃഷ്ണന്, മണ്ഡലം പ്രസിഡണ്ട് പി.കെ.മണി, സെക്രട്ടറിമാരായ രാജേഷ് നമ്പിയത്ത്, വി.ചന്ദ്രബോസ്, എ.എസ്.ശശി, മോഹനന്, വി.സി.ഷാജി, സുരേന്ദ്രന്, രതീഷ്, സണ്ണി അടുപാറ, അഡ്വ.സജിത്, ഷീല പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗുരുവായൂര്‍ : ഗുരുവായൂര്‍ മഹാസമ്പര്‍ക്ക യജ്ഞം ബിജെപി. ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്. അനീഷ് മാസ്റ്റര്‍ നേതാക്കളായ അഡ്വ. നിവേദിത രാജന് തറയില്‍, അന്മോല്മോത്തി, സുധീര്‍ ചെറായി, വേണുഗോപാല്‍, ബാലന് തിരുവെങ്കിടം, സുമേഷ് തേര്‍ളി, അനില്‍ മഞ്ചറമ്പത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: