ഇരിങ്ങാലക്കുട : പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ സിപിഎം പൂമംഗലം പഞ്ചായത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ ഭീതിവളര്‍ത്താനുള്ള ഗുഢതന്ത്രത്തിന്റെ ഭാഗമാണ് വിഎച്ച്പി നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിലൂടെ നടന്നതെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് സമിതി അഭിപ്രായപ്പെട്ടു. ദളിതവിഭാഗത്തില്‍പ്പെട്ട ഉണ്ണികൃഷ്ണനെ ആക്രമിച്ചതില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഗൂഡാലോചനയുണ്ടെന്നും പോലീസ് നിഷ്പക്ഷമായി അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കേസിലെ പ്രധാന പ്രതിയായ മനേഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ജനങ്ങള്‍ക്ക് ഭീതി സൃഷ്ടിക്കുന്ന സിപിഎം ഗുണ്ടാനേതാവ് മനേഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിലെ ദളിത് പീഡനങ്ങള്‍ക്കെതിരെ അലമുറയിടുന്ന സിപിഎം കേരളത്തില്‍ ഭരണത്തിന്റെ തണലില്‍ ദളിതര്‍ക്കെതിരെ അടുത്തകാലത്തായി നടത്തിയ അക്രമങ്ങള്‍ തിരിച്ചറിഞ്ഞ് ദളിത് സമൂഹം ശക്തമായി പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഞ്ചാവ് മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘങ്ങളെ പൂമംഗലം, പടിയൂര്‍ മേഖലകളില്‍ സിപിഎം സംരക്ഷിക്കുകയാണെന്ന് യോഗം വിലയിരുത്തി.
ഈ സംഘങ്ങളെ പോലീസ് അമര്‍ച്ച ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ താലൂക്ക് പ്രസിഡണ്ട് ജയരാജ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. ജില്ല സംഘടന സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, താലൂക്ക് ജനറല്‍ സെക്രട്ടറി വിനോദ് വാര്യര്‍, താലൂക്ക് സംഘടന സെക്രട്ടറി പി.എന്‍.ജയരാജ്, സഹസംഘടന സെക്രട്ടറി ഷാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: