വെങ്കിടങ്ങ് : നെല്ല് വിളയുന്ന കോള്‍ പാടങ്ങളില്‍ കരിമ്പ് വിളയും എന്ന് തെളിയിക്കുകയാണ് പടിഞ്ഞാറെ കരിമ്പാടത്തെ കര്‍ഷകര്‍. പരീക്ഷണാര്‍ത്ഥം കോള്‍ ബണ്ടില്‍ എഞ്ചിന് തറയോട് ചേര്‍ന്നാണ് കരിമ്പിന് തണ്ടുകള്‍ നട്ടത്.ഇന്ന് വിളവെടുക്കാന്‍ പാകത്തില്‍ അത് വളര്‍ന്നു കഴിഞ്ഞു.
പടവ് കമ്മറ്റി പ്രസിഡന്റ് പ്രസാദ് കാണത്തിന് തോന്നിയ താത്പര്യമാണ് പരീക്ഷണാര്‍ത്ഥം കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്.പ്രത്യക വളം ഒന്നും നല്‍കാതെയാണ് കരിമ്പ് വളര്‍ന്നത്. സേലത്ത് വിളയുന്ന കരിമ്പ് തണ്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ നല്ല മധുരം ഉണ്ടാകുമെന്നും പടവ് സെക്രട്ടറി ജോര്‍ജ് പണ്ടന്‍ പറഞ്ഞു.
വിളവെടുക്കാന്‍ ഒരുങ്ങുകയാണ് പടവ് കമ്മററി .തെങ്ങും വാഴയും മാവും വളരുന്ന കോള്‍ പടവുകളിലെ ബണ്ടില്‍ ഇനി കരിമ്പും വളര്‍ന്ന് നില്‍ക്കുന്നത് കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: