ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ നിരവധി പേര് സിപിഎമ്മില്‍ നിന്നും രാജിവെച്ച് സിപിഐയില്‍ ചേര്‍ന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.കെ.ഷിജുവിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരായ നൂറോളം പ്രവര്‍ത്തകരാണ് സിപിഐയില്‍ ചേര്‍ന്നത്.
പാര്‍ട്ടിയില്‍ ചേര്‍ന്നവരെ സ്വീകരിക്കുവാന്‍ ചേര്‍ന്ന യോഗം സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ല നേതാക്കളായ കെ.ശ്രീകുമാര്‍, ടി.കെ.സുധീഷ്, എ.ടി.വര്‍ഗീസ്, കെ.എസ്.പ്രസാദ്, എന്‍.കെ.ഉദയപ്രകാശ്, കെ.കെ.ഷിജു എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ സിപിഎമ്മില്‍നിന്ന് നിരവധി പേര് ഇനിയും സിപിഎം വിടുമെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: