മാനന്തവാടി : വാനരപടയില്‍ പൊറുതിമുട്ടി മാനന്തവാടി കണിയാരം നിവാസികള്‍. ഒറ്റക്കും കൂട്ടായുമിറങ്ങുന്ന വാനരപട പ്രദേശത്തെ നിരവധി കാര്‍ഷികവിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസമിറങ്ങിയ വാനരപട കര്‍ഷകരുടെ മുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്.
മാനന്തവാടി നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറിയാണ് കണിയാരം പ്രദേശം. പ്രദേശത്ത് വനമില്ലെങ്കിലും കുട്ടി കുരങ്ങന്മാര് ഉള്‍പ്പെടെ ്യുഅറുപതിലധികം വാനരപട പ്രദേശത്ത് തമ്പടിച്ചിട്ട് വര്‍ഷങ്ങളായി. വാനരപട പ്രദേശത്ത് നിലയുറപ്പിച്ചതോടെ പ്രദേശവാസികളുടെ ദുരിതം ഇരട്ടിയുമായി.
കൃഷി നശിപ്പിക്കുന്നതോടൊപ്പം വീടുകളിലെത്തി അലക്കിയിട്ട തുണികള്‍വരെ നശിപ്പിക്കുന്നതും പതിവാണ്. പ്രദേശത്തെ പള്ളിക്കാടന്‍ റസാഖ്, മൂത്തശ്ശേരി ബേബി എന്നിവര്‍ ചേര്‍ന്ന് പാട്ടത്തിനെടുത്ത് 1500 വാഴകള്‍ വെച്ചിരുന്നു. ഇതിലെ മുന്നൂറോളം വാഴകളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ബാങ്കില്‍ നിന്നും വായ്പ എടുത്താണ് ഇരുവരും കൃഷി ഇറക്കിയത്.
വാനരശല്യം തുടര്‍ന്നാല്‍ കായവെട്ടാന് പോലും കഴിയാത്ത സ്ഥിതിയുണ്ടാവുമെന്ന വേവലാധിയിലാണ് ഇരു കര്‍ഷകരും.
കപ്പ, ചേമ്പ്, തേങ്ങ, അടക്ക, കാപ്പി തുടങ്ങിയ കൃഷികളും ഇത്തരത്തില്‍ നശിപ്പിക്കുന്നുണ്ട്. വാനരപടയുടെ ശല്യത്താല്‍ ഏക്കറു കണക്കിന് വയലുകളാണ് കൃഷി ഇറക്കാതെ തരിശ് ഭൂമിയായി പ്രദേശത്ത് മാറിയിരിക്കുന്നത്. കര്‍ഷകര്‍ക്കൊപ്പം പ്രദേശവാസികള്‍ക്കും ഭീതിയായി മാറിയിരിക്കുകയാണ് കുരങ്ങന്മാര് . വാനരപടയില്‍ നിന്നും കൃഷിയെയും പ്രദേശവാസികളെയും രക്ഷിക്കാന്‍ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങന്മാരെ പിടിച്ച് ശല്യം ഓഴിവാക്കണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം . പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് കണിയാരം നിവാസികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: