കൊടകര: കമ്മ്യൂണിസത്തിന് ആധിപത്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം നരഹത്യയുടെ ചരിത്രങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്ന് വിദ്യാനികേതന്‍ സംസ്ഥാനസമിതി അംഗം ആര്.വി.ജയകുമാര്‍ പറഞ്ഞു.ജനാധിപത്യവും കമ്മ്യൂണിസവും ഒരിക്കലും ഒത്തു പോകില്ല.വേറിട്ട ആശയങ്ങളെ അടിച്ചമര്‍ത്തിയും തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നൊടുക്കിയുമാണ് ലോകത്തെവിടെയും കമ്മ്യൂണിസം നിലനിന്നത്.റഷ്യയില്‍ ലെനിനും സ്റ്റാലിനും മൂന്നു കോടിയോളം ജനങ്ങളെയാണ് നിഷ്ടൂരമായി വധിച്ചത്.ഹംഗറിയിലും ചൈനയിലും ജര്‍മ്മനിയിലും പോളണ്ടിലുമെല്ലാം ഈ മനുഷ്യഹത്യ ആവര്‍ത്തിച്ചു.കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്ര ഭരണത്തില്‍ സ്വര്‍ഗ്ഗം വരുമെന്ന് അവകാശപ്പെട്ടവര്‍ അടക്കി ഭരിച്ച പ്രദേശങ്ങളിലെല്ലാം ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകി നരകസമാനമായി മാറി. സത്യം തിരിച്ചറിഞ്ഞ ലോകം കമ്മ്യൂണിസത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന വര്‍ത്തമാന കാലത്താണ് നാം ജീവിക്കുന്നത്.ഇന്ത്യയിലും സമാനമായ സ്ഥിതിയാണുള്ളത്. മൂന്നര പതിറ്റാണ്ട് കാലം ബംഗാള്‍ ഭരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ തൂത്തെറിഞ്ഞു.കേരളത്തിലും ഇവരുടെ അടിത്തറ അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തിരുവോണദിവസം മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് മാര്‍ക്സിസ്റ്റുകാര്‍ അരുംകൊല ചെയ്ത ബി.ജെ.പി.പ്രവര്ത്തകന് അഭിലാഷിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊടകര മേല്‍പ്പാലം ജങ്ഷനില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്.എസ്.എസ്.ജില്ലാ സംഘചാലക് എന്‍.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. ബിജെ പി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് അനുസ്മരണ പ്രസംഗം നടത്തി.സംഘ പരിവാര്‍ നേതാക്കളായ പി.എസ്.ശ്രീരാമന്,ടി.സി.സേതുമാധവന്,എം.വി.മധുസൂദനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.രാജന് വല്ലച്ചിറ സ്വാഗതവും കെ.എ.സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: