ഹൂസ്റ്റൻ: നടുറോഡിൽ കാറിൽ നിന്നും പുറത്തേക്ക് ചാടിയ പൂച്ചക്കുട്ടിക്ക് പുറകെ നടക്കുന്ന മുത്തശ്ശിയുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ ഹൂസ്റ്റൻ നഗരമധ്യത്തിലാണ് മുത്തശ്ശിയും പൂച്ചക്കുട്ടിയും തമ്മിലുള്ള ഓട്ടപിടിത്തവും രക്ഷാപ്രവർത്തനവും നടന്നത്.
ഹൂസ്റ്റനിലെ ഹാരീസ് കൗണ്ടി ടോൾ റോഡ് അധികൃതരാണ് കൗതുകമുണർത്തുന്ന ഈ ദൃശ്യങ്ങൾ പകർത്തി ഇന്റനെറ്റിൽ അപ്ലോഡ് ചെയ്തത്. സാം ഹൂസ്റ്റൻ ടോൾവേയിൽ നിർത്തിയ കാറിനുള്ളിൽ നിന്നും പൂച്ചക്കുട്ടി പുറത്തേക്ക് ചാടി ഓടുകയായിരുന്നു.
ഉടൻ തന്നെ മുത്തശ്ശി കാറിൽ നിന്നും പുറത്തിറങ്ങി പൂച്ചക്കുട്ടിക്ക് പുറകെ നടന്നു. കൈകളിൽ വലിയ ഒരു ടവ്വലുമായിട്ടാണ് മുത്തശ്ശി പൂച്ചക്കുട്ടിയുടെ പുറകെ നടന്നത്. പക്ഷേ പിന്നിൽ നിന്നും വന്നുകൊണ്ടിരുന്ന വാഹനങ്ങൾക്ക് ഇവരുടെ ഈ ചെയ്തികൾ തീർത്തും തടസമാകുകയും ചെയ്തു. ഇതിനിടെ റോഡിലൂടെ പോകുകയായിരുന്ന റോഡ് സുരക്ഷാ അധികൃതർ ഈ രംഗം കാണുകയും മുത്തശ്ശിയോടൊപ്പം ചേർന്ന് പൂച്ചക്കുട്ടിയെ ടവ്വൗലിൽ പിടിച്ച് കാറിൽ കയറ്റുകയുമായിരുന്നു.
എന്തായാലും ഇരുവരുടെയും റോഡ് തടഞ്ഞുകൊണ്ടുള്ള പ്രകടനങ്ങൾ ഹൂസ്റ്റനിലെ മറ്റ് ഡ്രൈവർമാർക്ക് തീരെ പിടിച്ചിട്ടില്ല. സ്വന്തം ജീവൻ ബലി നൽകികൊണ്ട് നടുറോഡിൽ ഇത്തരം അഭ്യാസങ്ങൾ ആവർത്തിക്കരുതെന്ന് മുത്തശ്ശിക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: