കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡ് രീതികളും വ്യായാമം ഇല്ലാത്ത അവസ്ഥയുമെല്ലാം കൊളസ്ട്രോള്‍ ശരീരത്തില്‍ പിടിമുറുക്കുന്നതിന് കാരണമാകും. കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ ചില ലളിതമായ മാര്‍ഗങ്ങളുണ്ട്.
നിത്യജീവിതത്തില്‍ ഒരുപാട് സമയം ചെലവഴിക്കാതെ തന്നെ കൊളസ്ട്രോളിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ നമുക്ക് പിന്തുടരാവുന്നതാണ്. കൊളസ്ട്രോള്‍ സാധ്യതയെ നാം ശ്രദ്ധിക്കാതിരുന്നാല്‍ ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം തുടങ്ങിയവ നമ്മുടെ ജീവനെടുക്കാന്‍ വലിയ താമസമുണ്ടാവില്ല
വീട്ടില്‍ സാധാരണഉപയോഗിക്കുന്ന വസ്തുക്കളും ഭക്ഷണശീലവും കൊണ്ടുതന്നെ നമുക്ക് കൊളസ്ട്രോള്‍ പ്രതിരോധിക്കാം.
സംഭാരം
പാടകളഞ്ഞ നല്ല മോരുംവെള്ളം കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കുന്ന പാനീയമാണ്. കൊളസ്ട്രോള്‍ വര്ധിക്കുവാന് ഇടയാക്കുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടയാനും ഇതിനെ പുറന്തള്ളാനും മോര് സഹായിക്കും. മോരുകാച്ചി ഉപയോഗിക്കുന്നതും നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ബാര്‍ലിക്കു സാധിക്കുമെന്നു പുതിയ കണ്ടെത്തല്‍. പുതിയതായി നടന്ന പഠനത്തില്‍ കണ്ടെത്തിയത് ബാര്‍ലിയിലുള്ള ഡയറ്ററി ഫൈബറുകളുടെ പ്രത്യേക മിശ്രിതം വിശപ്പിനെ കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ്.
ബാര്‍ലിയുടെ കേമത്തം
ബാര്‍ലിക്ക് പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് മനസിലാക്കാനായി ഗവേഷകര്‍ തിരഞ്ഞെടുത്തത് മധ്യവയസ്കരെയായിരുന്നു. ബാര്‍ലികൊണ്ട് തയ്യാറാക്കിയ ബ്രഡ് ധാരാളം കഴിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്ക് അവരുടെ ഭക്ഷണക്രമത്തില്‍ ബാര്‍ലി ഉള്‍പ്പെടുത്തി. ശേഷം അവരുടെ ഷുഗര്‍ ലെവലും ഹൃദ്രോഗ സാദ്ധ്യതയും പരിശോധിച്ചു.പങ്കെടുത്ത വ്യക്തികളുടെ ശരീരത്തിന്റെ ഉപാപചയ നിരക്ക് മെച്ചപ്പെട്ടെന്നും ഒപ്പം അവരിലെ ഇന്‍സുലിന്‍ ലെവല്‍ ഉയര്‍ന്നെന്നും കണ്ടെത്തി. അതുകൊണ്ടു തന്നെ വിശപ്പ് നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിര്‍ത്തുന്നതിനായി ബാര്‍ലി വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ഇവര്‍ നിര്‍ദേശിക്കുന്നു. ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മണിത്തക്കാളി
മണിത്തക്കാളിയെന്ന് അറിയപ്പെടുന്ന സസ്യം വായിലും വയറ്റിലുമുണ്ടാകുന്ന അള്‍സര്‍ അകറ്റാന്‍ പര്യാപ്തമാണ്. പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണിത്. വഴുതന വര്‍ഗത്തില്‍ പെടുന്ന ഈ സസ്യം സമൂലം ആയുര്‍വേദത്തില്‍ ഉപയോഗിച്ചു വരുന്നു. ധാരാളം ശാഖകളോടെ വളരുന്ന മണിത്തക്കാളി നാലടിയോളം ഉയരത്തില്‍ വളരുന്നുണ്ട്. കായ്കള്‍ക്ക് നീല കലര്‍ന്ന കറുപ്പ് നിറമാണുള്ളത്. പഴുത്ത കായ്കള്‍ ഭക്ഷ്യയോഗ്യമാണ്.
ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതാണ് ഈ ഔഷധ സസ്യം. കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം, വാതരോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും പ്രതിവിധിയായി മണിത്തക്കാളി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. നൂറ് ഗ്രാം മണിത്തക്കളായില് 8ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 11മി.ലി ഗ്രാം ജീവകം സി അടങ്ങിയിട്ടുണ്ട്. കൂടാതെ നിയാസിന്, റൈബോഫ്ളേവിന്‍, അയണ്‍, കാല്‍സ്യം, ധാന്യകം എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ അടിങ്ങിയിട്ടുള്ള മണിത്തക്കാളി ദിവസവും പാകം ചെയ്ത് കഴിച്ചാല്‍ വയറ്റിലെ അള്‍സര്‍ പരിഹരിക്കാം. മണിത്തക്കാളിയുടെ കായ്കള്‍ പാകം ചെയ്യുന്നത് പോലെ തന്നെ ഇലകള്‍ ചീര പോലെ കറിവെച്ചും ഉപയോഗിക്കാവുന്നതാണ്.
ബീറ്റ്റൂട്ടിന്റെ നന്മകള്
1. ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നിത്യവും ആഹാരത്തില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാണ്.
2. രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകള്‍. കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്സിഡന്റുകള്‍ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ടില്‍ ബീറ്റാ സിയാനിന് അടങ്ങിയിരിക്കുന്നു. ഇതാകട്ടെ, വളരെ നല്ല ആന്റിഓക്സിഡന്റാണ്. ചീത്ത കൊളസ്ട്രോള്‍ ആയ എല്‍ഡിഎല്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.
3. നിത്യേന ഭക്ഷണത്തില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
4. പോഷകസമ്പുഷ്ടമായ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. പുതിയ രക്തകോശങ്ങളുടെ ഉല്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. പാചകം ചെയ്യാത്ത ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കളുടെ സ്പൈനല്‍കോഡിന് ഉറപ്പുവരുത്തുകയും കോശവളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നതിന് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ദഹനക്കേടിന് ഉത്തമപ്രതിവിധി കൂടിയാകുന്നു ബീറ്റ്റൂട്ട്. ഇരുമ്പിന്റെ അംശം ഉള്ളതിനാല്‍ത്തന്നെ അനീമിയയെ ചെറുക്കാനും സാധിക്കും.
5. വ്യായമം ചെയ്യുന്നതിനു മുന്‍പ് 250 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ രക്തകോശങ്ങള്‍ ഉത്തേജിക്കപ്പെടുകയും അതുവഴി പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: