ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരംഗയാത്ര വൈസ് പ്രസിഡണ്ട് സുരേന്ദ്രന്
ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: ബിജെപി തൃശൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരംഗയാത്ര ഒളരിയില്‍ ജില്ലാവൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് ജാഥാക്യാപ്റ്റന് വിനോദ് പൊള്ളഞ്ചേരിക്ക് ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഒളരി ഏരിയ പ്രസിഡണ്ട് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രതീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രദീപ്കുമാര്‍ മുക്കാട്ടുകര, രഘുനാഥ് സിമേനോന്, വൈസ് പ്രസിഡണ്ട് രവി തിരുവമ്പാടി, സുരേഷ് പാടൂക്കാട്, സജീവ്, മണ്ഡലം സെക്രട്ടറി മനോജ് നെല്ലിക്കാട്, സജിത് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ സമാപിച്ച പൊതുസമ്മേളനം ജില്ലാസെക്രട്ടറി അഡ്വ. ഉല്ലാസ്ബാബു ഉദ്ഘാടനം ചെയ്തു. ഇ.എം.ചന്ദ്രന്, സദാശിവന് തോപ്പില്‍, സന്തോഷ് പുല്ലഴി, അനന്തകൃഷ്ണന്, വാസുദേവന്‍, ശ്രീകാന്ത്, ദിനേഷ് കരിപ്പേരില്‍, പ്രമോദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: