ബത്തേരി : ആര്‍ഷഭാരതസംസ്കാരത്തെയും പാരമ്പര്യത്തെയും കാത്തുസൂക്ഷിക്കുന്ന ആയൂര്‍വ്വേദ ചികിത്സാരംഗത്തെ പ്രോല്‍സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സ്വാമി ആനന്ദജ്യോതിജ്ഞാനതപസ്വി. നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നമ്പ്യാര്‍കുന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടത്തിയ പകര്‍ച്ചപ്പനി പ്രതിരോധ സൗജന്യമരുന്ന് വിതരണവും ആയൂര്‍വ്വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചപ്പനികളെയും ഇതരരോഗങ്ങളെയും പ്രതിരോധിക്കുന്ന നിലവേമ്പ് കഷായം, വേദനകള്‍ക്കുള്ള കഷായവും, കുഴമ്പും അടങ്ങുന്ന കിറ്റാണ് ക്യാമ്പില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കും, പൊതുജനങ്ങള്‍ക്കും സൗജന്യമായി നല്കി. ശാന്തിഗിരി ആയുര്‍വ്വേദ സിദ്ധ ഹോസ്പിറ്റല്‍ കല്‍പ്പറ്റയിലെ ഡോ: അന്വര്മുഹമ്മദ്, ഡോ: രാഗി. ടി.ആര്, ഡോ: ഉത്തര ശിവരാം എന്നിവര്‍ വൈദ്യപരിശോധന നടത്തി. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്കി. ശാന്തിഗിരി ആശ്രമം ഡെപ്യൂട്ടി മാനേജര്‍ എന്‍. ശിവാനന്ദന് അധ്യക്ഷത വഹിച്ചു. മാതൃമണ്ഡലം ഏരിയ കണ്‍വീനര്‍മാരായ സുലോചന ഗോവിന്ദന്‍കുട്ടി, സൂശീല. എം. വി. ഗുരുമഹിമ ഏരിയ കോര്‍ഡിനേറ്റര്‍ വന്ദിത. എസ്, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം എരിയ കോ ര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍. പി.എ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: