കല്‍പ്പറ്റ : ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് 20 ശതമാനം ബോണസും വര്‍ദ്ധിപ്പിച്ച വേതന കുടിശ്ശികയും വിതരണം ചെയ്യണമെന്ന് വയനാട് പ്രൈവറ്റ് ബസ്സ് ആന്റ് ഹെവി മോട്ടോര്‍ വെഹിക്കിള്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം തീരുമാനപ്രകാരം നല്‍കാമെന്ന് പറഞ്ഞ ബോണസ് സംഖ്യ നാമമാത്രമായ തൊഴിലാളികള്‍ക്ക് മാത്രമാണ് ലഭിച്ചത്. വര്‍ദ്ധിപ്പിച്ച ശമ്പളം നല്കാന് ഇതുവരെ ഉടമസ്ഥര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ സത്വര നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം അറിയിച്ചു.
ബത്തേരി -മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കം അടിയന്തിരമായി പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വകുപ്പുമന്ത്രി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.കെ.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. പി.കെ.അച്ചുതന്, രാജന് പുതിയോഞി, എ.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: