ചാലക്കുടി: കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്കേറ്റു.വെള്ളിക്കുളങ്ങര സ്വദേശി മുണ്ടന്മാണി ടോമി (44)ക്കാണ് കുത്തേറ്റത് പരിക്കേറ്റ ടോമിയെ ചാലക്കുടി സര്‍ക്കാര്‍ ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ വീട്ടിനടുത്ത് പത്രം വായിച്ചിരിക്കുന്നതനിടയില് സമീപത്തുള്ള കനാലില്‍ കാട്ടുപന്നിയെ കണ്ടുവെന്നറിഞ്ഞതിനെ തുടര്‍ന്ന് നോക്കുവാന്‍ പോയപ്പോള്‍ കാട്ടുപന്നി ദേഹത്തേക്ക് ചാടുകയായിരുന്നു.
തുടര്‍ന്ന് പന്നിയുടെ കൊമ്പ് കൊണ്ട് തുടയിലും മറ്റും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.അത്ഭുതകരാമായി പന്നിയില്‍ നിന്ന് രക്ഷപ്പെട്ടുകയായിരുന്നു.സമീപമുള്ള വനത്തില്‍ നിന്ന് ഈ പ്രദേശങ്ങളില്‍ രൂക്ഷമായ കാട്ടുപന്നിയുടെ ശല്യമാണെന്ന് പറയുന്നു.കാര്‍ഷിക വിളകള്‍ വ്യാപകമായി നകിപ്പിക്കാറുണ്ടെങ്കിലും പകല്‍ സമയത്ത് ജനവാസ മേഖലയില്‍ ഇറങ്ങി ആളുകളെ ആക്രമിക്കുന്നത് വളരെ കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: