കല്‍പ്പറ്റ: ലഹരിക്കായി ഉപയോഗിക്കാനെത്തിച്ച വേദനസംഹാരി എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് പിടികൂടി. വടുവന്‍ചാല്‍ മേനോന്‍മുക്ക് എടയാട്ട് ഇസ്മായിലിനെ (40) യാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് ഫോര്‍ട്ട് വിന് എന്നു പേരുള്ള ഇഞ്ചക്ഷന്റെ 25 ആംപ്യൂളുകള്‍ പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ നിന്ന് ബൈക്കില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇസ്മായിലിനെ പിടിച്ചത്. 15 രൂപ വിലയുള്ള മരുന്ന് ഇയാള്‍ 250 രൂപയ്ക്കാണ് വിറ്റിരുന്നത്. സ്ക്വാഡ് സി.ഐ. എ.ജെ. ഷാജി, എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സുരേന്ദ്രന്, സിവില്‍ ഓഫീസര്‍മാരായ കെ. രമേഷ്, കെ.എം. ലത്തീഫ്, പി.കെ. പ്രഭാകരന്എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ഇസ്മായിലിനെ ഓഗസ്റ്റ് 20ന് വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: