മീനങ്ങാടി : രാഷ്ട്രത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും കാരണമാകാവുന്ന സംസ്കൃതഭാഷ ജാതി, മത, വര്‍ഗ്ഗ, സ്ത്രീ, പുരുഷ ഭേദമില്ലാതെ പഠിക്കുമെന്നും പ്രചരിപ്പിക്കുമെന്നും ഒരമ്മ മക്കളോടെന്നപോലെ മറ്റു ഭാഷകളെ ആദരിച്ചുകൊണ്ട് സംസ്കൃതത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും പ്രതിജ്ഞ എടുത്തുകൊണ്ട് മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ അമരവാണി സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃത ദിനം ആഘോഷിച്ചു.
ഭാരതത്തിന്റെ പൈതൃകത്തെ തൊട്ടറിയാന്‍ സംസ്കൃതപഠനം ആവശ്യമാണെന്നും ഈ ഭാഷയെ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ കൂടിതല്സൗകര്യങ്ങള് ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാലയതലങ്ങളില്‍ സംസ്കൃതം പഠിക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കന്‍ സമൂഹം മുന്നിട്ടിറങ്ങണം. ആഘോഷം മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റിചെയര്‍പേഴ്സണ്‍ ലിസ്സി പൗലോസ്സ് ഉദ്ഘാടനംചെയ്തു. കാലടി സര്‍വകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ പ്രൊഫ.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. കാലടി സംസ്കൃതസര്കലാശാലയുടെ അനൗപചാരികപഠനകേന്ദ്രത്തിലെ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും പ്രിന്‍സിപ്പാള്‍ യു.ബി.ചന്ദ്രിക, പ്രധാനാദ്ധ്യാപിക ഷീജ രഘുനാഥ് എന്നിവര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് പി.വി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.
എം.രാജാന്ദ്രന് സ്വാഗതവും എസ്.ശിവകല നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ മിനിസാജു, ശോഭസുരേഷ്, ഇ.പി.സജീവന്, കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: