പുല്‍പ്പള്ളി : രാമായണ മാസാചരണത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നടന്ന രാമായണ പാരായണത്തിലും രാമായണ പ്രശ്നോത്തരി മത്സരങ്ങളിലും ബാലഗോകുലത്തിലെ കുട്ടികള്‍ മികവ് കാട്ടി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ബാലഗോകുലത്തിലെ കുട്ടികള്‍ തന്നെ. മുതിര്‍ന്നവര്‍ ക്കൊപ്പവും രാമായണപാരായണ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ബാലഗോകുലത്തിലെകുട്ടികള് രംഗത്തുണ്ടായിരുന്നു.
സ്വന്തം വ്യക്തിത്വത്തിലഭിമാനിച്ചുകൊണ്ട് രാഷ്ട്രവൈഭവത്തിനുവേണ്ടി നിലയുറപ്പിക്കാനും ഒരു നവലോക ക്രമം കുട്ടികള്‍ക്ക് നല്കുന്നതിനുമാണ് ബാലഗോകുലം പ്രവര്‍ത്തിക്കുന്നത്. ബാല്യം രാഷ്ട്രോന്മുഖമായി ചിന്തിപ്പിക്കുന്നതിനും അവരുടെ അന്തര്‍ലീനമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ബാലഗോകുലം ചെയ്യുന്നത്.
ജില്ലയിലെ വിവിധ സ്ഥ ലങ്ങളില്‍ നടന്ന രാമാ യണ മത്സരങ്ങ ളില്‍ വിജയി കളായ ബാലഗോകുലാംഗങ്ങളെ ജി ല്ലാനേതൃത്വം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: