സിയേറാ ലിയോണിലെ ഒരു കൂട്ടം ചിമ്പാന്‍സികള്‍. അവര്‍ ആനന്ദത്തിമിര്‍പ്പിലാണ്. കാരണം മറ്റൊന്നുമല്ല. അവര്‍ക്ക് അവരുടെ പരിപാലകര്‍ സ്വന്തമായി ഒരു കുളം നിര്‍മ്മിച്ചു നല്കി.
കുളവും വെള്ളവും കണ്ടതോടെ ചിമ്പാന്‍സികളുടെ മട്ടും മാതിരിയും മാറി. അവര്‍ കുട്ടികളെ പോലെ വെള്ളത്തില്‍ കളിക്കാനും മറ്റും മത്സരിച്ചു.
വെള്ളത്തിലെ തങ്ങളുടെ പ്രതിരൂപം കണ്ട് രസിച്ചും പരിഭ്രമിച്ചും പരസ്പരം വെള്ളം ഒഴിച്ചും അവര്‍ ‘ ഒരു പൂള് പാര്‍ട്ടി ‘ തന്നെ നടത്തിയെന്ന് സാരം! ഗാബിയെന്ന ചിമ്പാന്‍സി താന്‍ കഴിക്കാനെടുത്ത ഭക്ഷണം കഴുകി തിന്നുന്നതും ശ്രദ്ധേയമായ കാഴ്ച്ചയായി.
The chimps at Tito's group came out to a surprise today. Their keepers had made a small pool for them in their enclosure. Watch the video and enjoy how excited the chimps are about it. We especially love how Gabie carefully washes all her corn before eating them.
Posted by Tacugama on Friday, August 12, 2016
പ്രതിരൂപങ്ങള്‍ കണ്ട് മൃഗങ്ങള്‍ രസിക്കുന്നതും പരിഭ്രമിക്കുന്നതും ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആ നേരത്തുള്ള ചെയ്തികള്‍ പകര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ സേവ്യര്‍ ഹ്യൂബര്‍ട്ട് ബ്രിറെയും മൃഗങ്ങളെ വെച്ച് അത്തരത്തിലുള്ള പരീക്ഷണത്തിന് മുതിര്‍ന്നിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവ്യര്‍ ഹ്യൂബര്‍ട്ട് ബ്രിറെ ഗാബോണിലേയ്ക്ക് സഞ്ചരിക്കുകയുണ്ടായി. അവിടെ വെച്ചാണ് അദ്ദേഹം പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.
പരീക്ഷണം ഇതാണ്:- കാടിന്റെ ഒത്ത നടുക്ക് നെടു നീളത്തില്‍ ഒരു വലിയ കണ്ണാടി സ്ഥാപിക്കുക. കണ്ണാടി കണ്ട് വരുന്ന മൃഗങ്ങള്‍ അവരുടെ പ്രതിരൂപത്തെ കാണുന്നു അപ്പോഴുണ്ടാകുന്ന അവരുടെ പ്രതികരണങ്ങള്‍ പകര്‍ത്തുക. ഇതിനായി ബ്രിറെയുടെ ഭാര്യയും അദ്ദേഹത്തെ സഹായിച്ചു. ഇതിന്റെ ഫലം അത്യന്തം കൗതുകം നിറഞ്ഞതും രസകരവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: