മാനന്തവാടി : ചാതുര്‍വര്‍ണ്ണ്യവും, വിവേചനവും സൃഷ്ടിച്ച് മനുഷ്യനെ അനാവശ്യമായി പല തട്ടുകളിലായി തരം തരിച്ച് കുഴപ്പങ്ങളുണ്ടാക്കി നേട്ടം കൊയ്യാനുള്ള പൗരാണിക രീതികളുടെ പിന്തുടര്ച്ച ഇപ്പോഴും ചിലര്‍ തുടരുകയാണെ് വര്‍ക്കല ശിവഗിരി മഠം ശ്രീമദ് വിശാലാനന്ദ സ്വാമികള്‍ പറഞ്ഞു. ‘നമുക്ക് ജാതി ഇല്ല’ സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയതയുടെ പേരിലുള്ള വേര്‍തിരിക്കലുകള്‍ ഇല്ലാതാക്കി മനുഷ്യരെ ഒന്നായി കാണുന്ന ജീവിത വീക്ഷണമാണ് പുതുതലമുറയിലേക്ക് പകര്‍ന്ന് നല്‍കേണ്ടത്. അതിനുള്ള ബോധപൂര്വ്വകമായശ്രമങ്ങളാണ് ഉണ്ടാവേണ്ടതെന്നും സ്വാമി കൂട്ടിചേര്‍ത്തു. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയ ഹാളില്‍ സഹോദരന് അയ്യപ്പന് നഗറില്‍ നടന്ന ശദാബ്ദി ആഘോഷ സെമിനാര്‍ ഒ.ആര്.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍. മണിയപ്പന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി.ഖാലിദ് പനമരം, കെ.ആര്.ഗോപി, സി.കെ.മാധവന്, കെ.എം.ഷിനോജ്, കെ.എം.ഗണേശന് മൂന്നാനക്കുഴി, എന്‍.കെ.വാസു മൂലങ്കാവ്, മുജീബ് റഹ്മാന്, മുകുന്ദന് ചീങ്ങേരി, ശാന്തകുമാരി കണിയാരം, പി.ആര്.കൃഷ്ണന്‍കുട്ടി, പി.ജെ.ജോ, എന്‍.അശോകന്, സുലോചന ഗോവിന്ദന്‍കുട്ടി, പി.ആര്.ചന്ദ്രന് ബത്തേരി, കെ.ഭാസ്ക്കരന്‍ മാസ്റ്റര്‍ അപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ. ദിവാകരന് സ്വാഗതവും, എം.എന്‍. സോമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: