പുല്‍പ്പള്ളി : ഭാരതത്തിന്റെ പൗരാണിക സംസ്കൃതിയുടെ നിത്യനൂതനവും അത്യന്തമഹത്വപൂര്ണ്ണവുമായ തത്വചിന്തകളെ പ്രചരിപ്പിക്കുന്നതിനായി ഭാരത സര്‍ക്കാരിന്റെ കീഴിലെ സാംസ്ക്കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ വിദ്യാഭാരതിയുടെ ആഭിമുഖ്യത്തില്‍ കലാ സാംസ്ക്കാരികം, യോഗ നൈതികം, ശാസ്ത്രം, എന്നീ നാലുവിഷയങ്ങളെ ആസ്പദമാക്കി രാജ്യമൊട്ടാകെ ശില്‍പ്പശാലയും നടക്കുകയാണ്. ഇതിന്റെഭാഗമായി പുല്‍പ്പള്ളി ശ്രീ വാല്മീകി വിദ്യാനികേതന്റെനേതൃത്വത്തില് വിജയാഹയര്സെക്കന്ററി സ്കൂളില്‍ സെപ്തംബര്‍ 10ന് യോഗശില് പ്പശാല നടക്കും. ശില്‍പ്പശാല നടത്തുന്നതിനായി വിപു ലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്.ദിലീപ്കുമാര്, വൈസ് ചെയര്മാന്മാരായി പുല്‍പ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ്പ്രസിഡ ന്റ് ശിവരാമന് പാറക്കുഴി, ജോ ര്‍ജ്ജ്, പി.പത്മനാഭന്, ജനറ ല്‍ കണ്‍വീനറായി എം.കെ. ശ്രീനിവാസന്, ട്രഷററായി സി.എന്‍.വെങ്കിടദാസ്, വിവിധ സബ്കമ്മറ്റികളിലായി ശോഭന പ്രസാദ്, എം.ബി.നന്ദനന്‍, എന്‍.കൃഷ്ണക്കുറുപ്പ്, വി.മധു മാസ്റ്റര്‍, റ്റി.പി.ശശിധരന്, ഓമന രവീന്ദ്രന്, പി.കരുണാകരന് നായര്‍, സുബ്രഹ്മണ്യസ്വാമി, പി.എം.മോഹന്‍ദാസ്, വി. െക.ജഗന്തിവാസന്, എ.കെ.തമ്പി, ഷൈലമഹീപാല്, ബീന ജോസ്, പി.ആര്.ഗിരീഷ്, രാജമുരളീധരന്‍, റ്റി.കെ.കാര്ത്തികേയന്, ഇ കെ.സനല്‍കുമാര്‍, കെ.ഡി.ഷാജിദാസ്, കെ. കെ. സാജു, റ്റി.വി.മോഹനന് എന്നിവരേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: