തിരുനെല്ലി : വിവാദമായ ആലത്തൂര്‍ എസ്റ്റേറ്റില്‍ നിന്നും വീണ്ടും മരം മുറിക്കാന്‍ നീക്കം. ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് കാട്ടികുളം ആലത്തൂര്‍ വിദേശ പൗരന്റെ ഉടമസ്ഥയിലുള്ള എസ്റ്റേറ്റില്‍ നിന്ന് മരംമുറിക്കാന്‍ നീക്കം നടക്കുന്നത് 2010 ല്‍ എസ്റ്റേറ്റിലുള്ള വിവിധ റീ സര്വ്വെയില്പ്പെട്ട 247.07 ഏക്കറില്‍ നിന്ന് മരംമുറി വിവാദമായതിനെ തുടര്‍ന്നാണ് 2011 ഒക്ടോബര്‍ 10ന് അന്നത്തെ കലക്ടര്‍ മരം മുറിക്കല്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. ഇത് മറികടന്നാണ് 300 ഓളം മരങ്ങള്‍ മുറിക്കാന്‍ അധികൃതരുടെ ഒത്താശയോടെ നമ്പര്‍ ഇട്ടത്. ഇതിനുമുമ്പ് ഓട്ടയായതും റോഡരികില്‍ ഭീഷണിയായതുമായ മൂന്ന് കുറ്റി മരങ്ങള്‍ മുറിക്കാന്‍ മാനന്തവാടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍നിന്നും അനുമതി ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് കോടിക്കണക്കിനുരൂപയുടെ ഈട്ടിയും തേക്കും മറ്റു മരങ്ങളുമാണ് എസ്റ്റേറ്റില്‍ നിന്ന് കടത്തിയത്. അനന്തരവകാശികളില്ലാത്ത വിദേശ പൗരന്റെ 246.07 ഏക്കര്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിവിധ കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് എസ്റ്റേറ്റ് ഏറ്റെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ലാന്റ് റവന്യു കമ്മീഷണര്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: